Breaking News

Trending right now:
Description
 
Aug 18, 2017

ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷണം

image തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി പ്രഖ്യാപിച്ചു. മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്‌. മദ്രാസ്‌ ഹൈക്കോടതിയിലെ റിട്ടയേഡ്‌ ജഡ്‌ജിമാരായിരിക്കും അന്വേഷണം നടത്തുക. അന്വേഷണ കമ്മീഷന്‍ തലവന്റെ പേര്‌ പിന്നീടേ പ്രഖ്യാപിക്കൂ. ജയയുടെ മരണത്തില്‍ വിവിധ കോണുകളില്‍നിന്നു സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടി ലയനത്തിന്‌ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം മുന്നോട്ടുവച്ച രണ്ടു നിബന്ധനകളില്‍ ഒന്നാണ്‌ ജയയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം. പുതിയ പ്രഖ്യാപനത്തോടെ അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം-പളനിസാമി വിഭാഗങ്ങള്‍ ലയനത്തിലേക്ക്‌ അടുത്തുകഴിഞ്ഞു. അണികള്‍ അമ്മ എന്നു വിളിക്കുന്ന ജയലളിതയുടെ വസിതയായ പോയസ്‌ ഗാര്‍ഡനിലെ വേദനിലയം ഏറ്റെടുത്ത്‌ ജയ സ്‌മാരകമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറുതവണ സംസ്ഥാനത്ത്‌ മുഖ്യമന്ത്രി പദത്തിലിരുന്നയാളിന്റെ വസതി എന്നനിലയിലാണ്‌ വേദനിലയം സ്‌മാരകമായി മാറ്റുന്നത്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ കുടുംബാംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. അനധികൃത സ്വത്ത്‌ സാമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ജയില്‍ശിക്ഷ അനുഭവിക്കുകയാണ്‌ ഇപ്പോള്‍.