Breaking News

Trending right now:
Description
 
Aug 17, 2017

സെന്‍കുമാര്‍ വ്യാജരേഖ ചമച്ചു; കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തു

image മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ എട്ടുമാസത്തെ അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനുവേണ്ടി വ്യാജ രേഖകള്‍ ചമച്ചതായി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌. ക്രൈംബ്രാഞ്ചിനെക്കൊണ്ടോ ലോക്കല്‍ പൊലീസിനെക്കൊണ്ടോ അന്വേഷിക്കണമെന്നു ശിപാര്‍ശയും നല്‍കിയിട്ടുണ്ട്‌.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ്‌ എടുത്ത്‌ അന്വേഷിക്കാന്‍ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ്‌്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്‌തതിനെ തുടര്‍ന്ന്‌ 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെയാണ്‌ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സെന്‍കുമാര്‍ അവധിയെടുത്തത്‌.