Breaking News

Trending right now:
Description
 
Aug 17, 2017

ഹിസ്‌ബുല്‍ വിദേശ ഭീകരസംഘടനയെന്ന്‌ യുഎസ്‌

image കാഷ്‌മീരിലെ ഭീകരസംഘടനയായ ഹിസ്‌ബുല്‍ മുജാഹിദിനെ വിദേശ ഭീകര സംഘടനയായി അമേരിക്ക മുദ്രകുത്തി. പുതിയ സാഹചര്യത്തില്‍ സംഘടനയ്‌ക്കെതിരെ ഒട്ടേറെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. യുഎസിലെയും യുഎസ്‌ സ്വാധാനമുള്ള രാജ്യങ്ങളിലെയും ഹിസ്‌ബുലിന്റെ ആസ്‌തി, നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നതിനും നീക്കമുണ്ട്‌. സംഘടനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതിനു യുഎസ്‌ പൗരന്മാര്‍ക്കു വിലക്കും ഏര്‍പ്പെടുത്തും. കാഷ്‌മീര്‍ ജനതയുടെ ശബ്ദമായി സ്വയം പ്രഖ്യാപിച്ച സംഘടനയാണ്‌ ഹിസ്‌ബുല്‍ മുജാഹിദീന്‍. കാഷ്‌മീരില്‍ നടന്ന ഒട്ടേറെ ആക്രമണങ്ങളുടെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തിരുന്നു. യുഎസിന്റെ പുതിയ തീരുമാനം സംഘടനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനും കനത്ത അഘാതമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. സംഘടനയുടെ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തലവന്‍ സയിദ്‌ സലാഹുദീനെ രണ്ടുമാസം മുമ്പ്‌ യുഎസ്‌ ഭരണകൂടം ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.