Breaking News

Trending right now:
Description
 
Aug 17, 2017

സ്‌കൂളില്‍ പതാക ഉയര്‍ത്തി: മോഹന്‍ ഭഗവതിനെതിരെ കലക്ടറുടെ റിപ്പോര്‍ട്ട്‌

image ആര്‍എസ്‌എസ്‌ സംഘചാലക്‌ മോഹന്‍ ഭഗവത്‌ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്‌ മുത്താന്തറ കര്‍ണകി അമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്‌ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ലംഘനമാണെന്നു ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കി. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ പൊലീസ്‌ കേസ്‌ എടുത്തിട്ടില്ല. സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടതു സ്ഥാപന മേധാവികളോ ജനപ്രതിനിധികളോ ആയിരിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്നാണു റിപ്പോര്‍ട്ടിലുള്ളത്‌. സംഘടനാ നേതാക്കള്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തുന്നതു സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമാണെന്നു വ്യക്തമാക്കി ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക്‌ നോട്ടീസ്‌ നല്‍കി.