Breaking News

Trending right now:
Description
 
Aug 17, 2017

അഞ്ചുവയസുകാരിയെ ഭയപ്പെടുത്തി ഒളിച്ച രാജവെമ്പാലയെ വാവ സുരേഷ്‌ പിടികൂടി

image എരുമേലിയിലെ വീട്ടില്‍ അഞ്ചുവയസുകാരി വൈഗയുടെ മുമ്പിലൂടെ ഇഴഞ്ഞ്‌ വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ വാവ സുരേഷ്‌ പിടികൂടി. ഇരുമ്പുന്നിക്കര മലയില്‍ മോനായിയുടെ വീട്ടിലാണ്‌ കഴിഞ്ഞദിവസം രാത്രി രാജവെമ്പാല ഒളിച്ചത്‌. വൈഗയുടെ കരച്ചില്‍കേട്ട്‌ മാതാപിതാക്കള്‍ എത്തി കാര്യമന്വേഷിച്ചപ്പോഴാണ്‌ പാമ്പ്‌ വീടിനകത്തു കയറിയ വിവരം അറിയുന്നത്‌. ഉമ്മറത്തു വാതിലിന്റെ കട്ടളപ്പടിയില്‍ ഇരുന്നു കളിക്കുന്നതിനിടയിലാണ്‌ പാമ്പ്‌ വൈഗയെ ഭയപ്പെടുത്തി വീടിനുള്ളില്‍കയറിയത്‌. വിവരം അറിഞ്ഞ്‌ പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ്‌ രാജവെമ്പാലയെ കൈയിലൊതുക്കി. രാജവെമ്പാലയ്‌ക്ക്‌ എട്ടടി നീളമുണ്ട്‌. ഒരുവയസുള്ള പെണ്‍രാജവെമ്പാലയാണ്‌ ഇതെന്ന്‌ വാവ സുരേഷ്‌ വ്യക്തമാക്കി. രാജവെമ്പാലയെ ചാക്കിലാക്കിയാണ്‌ വാവസുരേഷ്‌ മടങ്ങിയത്‌. ചാക്കിലാക്കിയ രാജവെമ്പാലയെ വനത്തിലാക്കാനാണ്‌ തീരുമാനം.