Breaking News

Trending right now:
Description
 
Aug 17, 2017

ബ്ലൂവെയ്‌ല്‍ ഗെയിം ലിങ്കുകള്‍ക്ക്‌ നിരോധനം

image യുവജനങ്ങളെ ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂവെയ്‌ല്‍ ഗെയിം ലിങ്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം ലിങ്കുകള്‍ നീക്കം ചെയ്യാത്ത ഇന്റര്‍നെറ്റ്‌ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നു കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്‌ മുന്നറിയിപ്പുനല്‍കി. ബ്ലൂവെയ്‌ല്‍ സംബന്ധിച്ചു നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നടപടി. നടപടിക്ക്‌ ഐടി സ്ഥാപനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്‌ കുട്ടികളെ ആത്മഹത്യയിലേക്കു പ്രേരിപ്പിക്കുന്ന ഗെയിമാണ്‌. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാ കമ്പനികളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ബ്ലൂ വെയ്‌ല്‍ ചലഞ്ചിന്റെയോ സമാന മരണക്കെളികളുടെയോ ലിങ്കുകള്‍ ഒരുതരത്തിലും ഷെയര്‍ ചെയ്യപ്പെടരുതെന്നാണ്‌ സര്‍ക്കാര്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതു ലംഘിച്ചാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്‌. ബ്ലൂവെയ്‌ല്‍ ചലഞ്ച്‌ ഗെയിമിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജി വ്യാഴാഴ്‌ച കേള്‍ക്കാനിരിക്കെയാണ്‌ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്‌.