Breaking News

Trending right now:
Description
 
Aug 17, 2017

കാഷ്‌മീര്‍ പ്രശ്‌നത്തിന്‌ വെടിയുണ്ടയല്ല ആലിംഗനമാണ്‌ വേണ്ടതെന്ന്‌ പ്രധാനമന്ത്രി

image കാഷ്‌മീര്‍ പ്രശ്‌നത്തിന്‌ വെടിയുണ്ടയും വാഗ്വാദവുമല്ല, ആലിംഗനമാണ്‌ പരിഹാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ നാം മുന്നോട്ടു പോവുകയാണ്‌. ഭീകരവാദത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ഭൂമിയിലെ സ്വര്‍ഗമായ കാഷ്‌മീരില്‍ ഭീകരവാദത്തോടും ഭീകരരോടും മൃദുസമീപനം എന്നൊരു ചോദ്യമേയില്ലെന്നും ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞു. കാഷ്‌മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌ ചെറുന്യൂനപക്ഷമാണ്‌. കാഷ്‌മീര്‍ ജനതയുടെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല രാജ്യമൊന്നാകെ ഒപ്പമുണ്ടാകും. വിശ്വാസത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തിന്റെ പേരിലും ക്ഷമയില്ലായ്‌മയുടെ പേരിലും ചിലര്‍ സാമൂഹികഘടനയെ നശിപ്പിക്കുന്നു. ജാതിയുടെയും വര്‍ഗീയതയുടെയും വിഷം രാജ്യത്തിന്‌ ഗുണമാകില്ല. രാജ്യസുരക്ഷയ്‌ക്കെതിരായ ഭീഷണകളെ നേരിടാന്‍ സൈന്യം സര്‍വസജ്ജമാണെന്നും മോദി വ്യക്തമാക്കി.