Breaking News

Trending right now:
Description
 
Aug 16, 2017

കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു

image ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തതി. ദേശീയ ദുരന്തനിവാരണ സേനയും പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടല്‍ ഉമാദിവരത്താണ്‌ സംഭവം. രക്ഷപ്പെടുത്താന്‍ 11 മണിക്കൂര്‍ വേണ്ടിവന്നു. കിണറില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമമാണ്‌ ആദ്യം നടത്തി. കുഴല്‍കിണറിന്‌ സമീപത്തായി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷപ്പെടുത്തല്‍. വീടിനു സമീപത്തെ കാലിത്തൊഴുത്തിനടുത്ത്‌ കളിച്ചുകൊണ്ടിരിക്കെ മൂടിയില്ലാത്ത കുഴല്‍കിണറില്‍ കുട്ടി വീഴുകയായിരുന്നു. 15 അടിയോളം താഴ്‌ചയിലേക്കാണ്‌ കുട്ടിവീണത്‌. കുട്ടിയുടെ കരച്ചില്‍കേട്ട അയല്‍വാസികളില്‍ ചിലര്‍ വിവരം അറിഞ്ഞ്‌ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.