Breaking News

Trending right now:
Description
 
Aug 16, 2017

ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന്‌ ദിലീപിന്റെ അമ്മ

image നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി ദിലീപിന്റെ അമ്മ കെ.പി.സരോജം രംഗത്ത്‌. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‌ സരോജം കത്തു നല്‍കി. കേസിലെ ഇരയാണ്‌ ദിലീപ്‌. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത്‌ തീരാകളങ്കമായിരിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം. ക്രൈംബ്രാഞ്ച്‌ പോലെയുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട്‌ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ സരോജത്തിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ആലുവ സബ്‌ ജയിലില്‍ എത്തി മകനെ കണ്ടശേഷമാണ്‌ സരോജം മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കിയത്‌.