Breaking News

Trending right now:
Description
 
Aug 16, 2017

മതംമാറിയ കേസ്‌: എന്‍ഐഎ അന്വേഷിക്കണമെന്നു സുപ്രീംകോടതി

image മതംമാറി മുസ്ലീമായ ഹാദിയ (അഖില) കേസ്‌ എന്‍ഐ െഅന്വേഷിക്കണമെന്നു സുപ്രീംകോടതി. വിരമിച്ച ജസ്‌റ്റീസ്‌ ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്തിമ തീരുമാനത്തിനു മുമ്പ്‌ ഹാദിയെ വിളിച്ചുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു കാട്ടി ഷെഫീന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മതംമാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ്‌ 24ന്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ മകളെ നിര്‍ബന്ധിച്ചു മതം മാറ്റിയതാണെന്നു ആരോപിച്ച്‌ ഹാദിയയുടെ (അഖില) പിതാവ്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്‌. വിവാഹം റദ്ദാക്കിയ കോടതി അഖിലയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും പൊലീസ്‌ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്‌ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ആവശ്യപ്പെട്ട്‌ ഷെഫീന്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.