Breaking News

Trending right now:
Description
 
Aug 16, 2017

സംസ്ഥാന സബ്‌ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ സെപ്‌റ്റംബര്‍ ഏഴിന്‌ പുന്നപ്രയില്‍

image ആലപ്പുഴ: സംസ്ഥാന സബ്‌ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ സംഘാടക സമിതി രൂപീകരിച്ചു. കെ.എം.ചാക്കോ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിക്കുവേണ്ടിയുള്ള മത്സരം സെപ്‌റ്റംബര്‍ ഏഴ്‌ മുതല്‍ 10വരെ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌. ആലപ്പുഴ വൈഎംസിഎയില്‍ സംഘാടക സമിതി ഓഫിസ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ കണ്‍വീനറായി മൈക്കിള്‍ മത്തായിയെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: എന്‍ജി ജെ.രാജന്‍ (ചെയര്‍മാന്‍), ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌, സെന്‍ കല്ലുപുര (വൈസ്‌ ചെയര്‍മാന്‍), എം.ബിനു (ഓര്‍ഗനൈസിങ്‌ സെക്രട്ടറി), റോണി മാത്യു (ട്രഷറര്‍), ജോസ്‌ സേവ്യര്‍, ബി.സുഭാഷ്‌ (ജോയിന്റ്‌ കണ്‍വീനര്‍). ആര്‍.സുരേഷ്‌, അഡ്വ.പ്രിയദര്‍ശന്‍ തമ്പി, ജോണ്‍ ജോര്‍ജ്‌, സിറിയക്ക്‌ ജേക്കബ്‌്‌, എ.ആര്‍.മോഹന്‍ദാസ്‌, കെ.എന്‍.സുനില്‍, സതീഷ്‌ ചന്ദ്രദത്ത്‌, ഡോ.ബിനു മാത്യു എന്നിവരെ വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരായി തിരഞ്ഞെടുത്തു.