Breaking News

Trending right now:
Description
 
Aug 16, 2017

സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥി ക്രൂര പീഡനത്തിന്‌ ഇരയായി

image ചണ്ഡീഗഡില്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു വീട്ടിലേക്കുവരുകയായിരുന്ന എട്ടാംക്ലാസുകാരി ക്രൂര പീഡനത്തിന്‌ ഇരയായി. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുമ്പോഴാണ്‌ ലജ്ജാകരമായ സംഭവം അരങ്ങേറിയത്‌. വീട്ടിലേക്കുള്ള വഴിയില്‍വച്ച്‌ പെണ്‍കുട്ടിയെ ഒരാള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. പിന്നീട്‌ ബലമായി വലിച്ചിഴച്ച്‌ സമീപത്തെ പാര്‍ക്കില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ റോഡിലോ പാര്‍ക്കിലോ ആളുകള്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ്‌ വീട്ടില്‍ എത്തിയത്‌. വിവരം അന്വേഷിച്ച മാതാപിതാക്കളോട്‌ പീഡനവിവരം പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കി. പൊലീസ്‌ കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. പ്രതിക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചു.