Breaking News

Trending right now:
Description
 
Aug 16, 2017

ഫൊക്കാന കേരളാ പ്രവാസി ട്രിബ്യൂണല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന കേരളാ പ്രവാസി ട്രിബ്യൂണല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സ്വത്തു സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബ്യൂണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. കേസുകള്‍ നടത്താനും അനുബന്ധമായ സഹായങ്ങള്‍ ചെയ്‌തു നല്‍കുവാനും ഒരു മധ്യവര്‍ത്തിയായി ഫൊക്കാന പ്രവാസി ട്രിബ്യൂണലുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കൂട്ടായി ചര്‍ച്ചചെയ്‌ത്‌ ഈ വിഷയത്തില്‍ ശാശ്വത തീരുമാനം എടുപ്പിക്കാന്‍ കേരള, കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ്‌ കമ്മറ്റിയുടെ ഉദ്ദേശ്യം. പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ച്‌ ഫൊക്കാന ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. പ്രവാസികളുടെ വസ്‌തുവകകള്‍ അനധികൃതമായി കൈയ്യടക്കിയ ചിലരെക്കുറിച്ചുള്ള വിവരങ്ങളും നിയമത്തിന്റെ പഴുതിലൂടെ നടക്കുന്ന നീചമായ പ്രവൃത്തികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കേരള പ്രവാസി ട്രിബ്യൂണല്‍ നടപ്പിലാക്കുന്നകാര്യം അടിയന്തരമായി പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ കേരളാ പ്രവാസി ട്രിബ്യൂണല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഫൊക്കാന രൂപീകരിച്ചത്‌. ഭാരവാഹികള്‍: തമ്പി ചാക്കോ (പ്രസിഡന്റ്‌), ഫിലിപ്പോസ്‌ ഫിലിപ്പ്‌ (സെക്രട്ടറി), ഷാജി വര്‍ഗീസ്‌ (ട്രഷറര്‍), ജോജി വര്‍ഗീസ്‌, ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള, എബ്രഹാം ഈപ്പന്‍, ഡോ.മാമ്മന്‍ സി.ജേക്കബ്‌ (ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍). ഡോ.അനിരുദ്ധനെ ചെയര്‍മാനായി തിരഞ്ഞെടുത്തു.