Breaking News

Trending right now:
Description
 
Aug 16, 2017

ബിഹാര്‍ പ്രളയം: 56 മരണം

image ബിഹാറിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 56 ആയി. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലുണ്ടായ കനത്തമഴയാണ്‌ വെള്ളപ്പൊക്കത്തിനു കാരണം. മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ചൊവ്വാഴ്‌ച പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. ഇതുവരെ സംസ്ഥാനത്തെ 13 ജില്ലകളില്‍നിന്നായി 69.81 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 1.62 ലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചു. 343 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 85,949 ആളുകള്‍ കഴിയുന്നുണ്ട്‌. സംസ്ഥാനത്തെ ഗതാഗതവും തടസപ്പെട്ടു. കത്യാര്‍ കഴിഞ്ഞുള്ള വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും നിര്‍ത്തി. ചൊവ്വാഴ്‌ചമാത്രം 33 ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. ദുരിതബാധിത പ്രദേശത്ത്‌ എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സേവനവും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്ത്‌ അരാരിയ, പടിഞ്ഞാറന്‍ ചമ്പാരണ്‍, കിഷന്‍ഗജ്‌, സീതാമര്‍ഹി, മേധാപുര തുടങ്ങിയ ജില്ലകളില്‍നിന്നാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നതെന്നു ദുരന്ത നിവാരണ സേന സ്‌പെഷല്‍ ഉദ്യോഗസ്ഥന്‍ അനിരുദ്ധ കുമാര്‍ വ്യക്തമാക്കി. ഇതില്‍ അരാരിയയിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്‌; 20 പേര്‍. ചമ്പാരണില്‍ ഒമ്പതും കിഷന്‍ഗജില്‍ എട്ടും പേര്‍ വീതം മരിച്ചു.