Breaking News

Trending right now:
Description
 
Aug 16, 2017

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം: ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി

image ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക്‌ നുഴഞ്ഞുകയറാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറാന്‍ ഭാഗത്താണ്‌ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്‌. ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. കല്ലേറ്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായാണ്‌ റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ച രാവിലെ പാംഗോങ്‌ തടാകത്തിന്റെ തീരത്തായിരുന്നു ഏറ്റുമുട്ടല്‍. ഇവിടുത്തെ മൂന്നില്‍രണ്ടു ഭാഗവും കയ്യടക്കിയ ചൈന ടിബറ്റ്‌ വഴി ഇന്ത്യയിലേക്കു കയറാനുള്ള ശ്രമമാണ്‌ സൈന്യം തകര്‍ത്തത്‌. ഫിംഗര്‍, ഫിംഗര്‍5 പ്രദേശംവഴി ഇന്ത്യന്‍ പ്രദേശത്തേക്കു കയറാനുള്ള ചൈനീസ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ ശ്രമം രണ്ടുതവണ ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്‌. കല്ലേറും ഉണ്ടായി. കല്ലേറില്‍ ഇരുവിഭാഗത്തിലെയും സൈനികര്‍ക്കു പരുക്കേറ്റു. പിന്നീട്‌ ഇരുവിഭാഗവും പിന്മാറിയെന്നാണ്‌ റിപ്പോര്‍ട്ട്‌. മേഖലയില്‍ ചൈനയുടെ കൈയ്യേറ്റശ്രമം ഉണ്ടായതോടെ സൈന്യം ജാഗ്രതയിലാണ്‌. പെട്രോളിങും ശക്തമാക്കി. ഡോകലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ്‌ ലഡാക്കിലും ചൈനീസ്‌ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്‌. ഡോകലാ സംഘര്‍ഷം തീരാനുള്ള ഏകമാര്‍ഗം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുക മാത്രമാണ്‌ ഏകമാര്‍ഗമെന്നാണ്‌ ചൈനയുടെ നിലപാട്‌.