Breaking News

Trending right now:
Description
 
Aug 15, 2017

സെപ്‌റ്റംബര്‍ 14 മുതല്‍ ബസ്‌ സമരം

image ബസ്‌ നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ട്‌ സെപ്‌റ്റംബര്‍ 14 മുതല്‍ സംസ്ഥാനത്ത്‌ അനിശ്ചിതകാല സമരം. ഓള്‍കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഓര്‍ഗനൈസേഷനാണ്‌ സമരം പ്രഖ്യാപിച്ചത്‌. ഇവര്‍ക്കൊപ്പം ഏഴു സംഘടനകളും സമരത്തില്‍ പങ്കെടുക്കും.അതേസമയം ഈമാസം 18നു ചില സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന സൂചനാ സമരത്തില്‍ ഓര്‍ഗനൈസേഷന്‍ പങ്കെടുക്കില്ല. വിദ്യാര്‍ഥികളുടെ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യം പരിഹരിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ സമരരംഗത്തേക്ക്‌ വരുന്നതെന്നു ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.