Breaking News

Trending right now:
Description
 
Aug 15, 2017

വിവിധ പരിപാടികളോടെ സംസ്ഥാനത്ത്‌ സ്വാതന്ത്ര്യദിനാഘോഷം

image സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷത്തിനു തുടക്കം കുറിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളും, സംഘടനകളും ക്ലബുകളും ദേശീയ പതാക ഉയര്‍ത്തി. മധുരം വിതരണം ചെയ്‌തു. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി സല്യൂട്ട്‌ സ്വീകരിച്ചു. കണ്ണൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പതാക ഉയര്‍ത്തി. മാനില്യനിര്‍മാര്‍ജ്ജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. വയനാട്ടില്‍ നടന്ന സ്വാതന്തര്യദിനാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. പൊലീസ്‌, എക്‌സൈസ്‌, സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌സ്‌ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനും, പാലക്കാട്ട്‌ മന്ത്രി കെ.ടി.ജലീലും, പത്തനംതിട്ടയില്‍ മന്ത്രി മാത്യു ടി.തോമസും, മലപ്പുറത്ത്‌ മന്ത്രി എ.കെ.ബാലനും, തൃശൂരില്‍ മന്ത്രി എ.സി.മൊയ്‌തീനും, കോട്ടയത്ത്‌ മന്ത്രി കെ.രാജുവും ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട്‌ സ്വീകരിച്ചു. സ്‌കൂളുകളിലും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടന്നു.