Breaking News

Trending right now:
Description
 
Aug 15, 2017

1947-ല്‍ ജനിച്ചവര്‍ക്ക്‌ കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

image ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോയില്‍ സൗജന്യയാത്ര ചെയ്യാന്‍ അവസരം. കൊച്ചി മെട്രോയുടെ ഔദ്യോക വെബ്‌സൈറ്റിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചിട്ടുള്ളത്‌. 15 മുതല്‍ 21വരെ സൗജന്യ യാത്ര അനുവദിക്കുകയുള്ളൂ. 1947ലാണ്‌ ജനിച്ചതെന്നു തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്‌. ഈ രേഖയുമായി മെട്രോ സ്‌റ്റേഷനില്‍ വരുന്നവര്‍ക്കേ ഈ ഓഫര്‍ പ്രയോജനപ്പെടുത്താനാവൂ എന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.