Breaking News

Trending right now:
Description
 
Aug 15, 2017

അഞ്ചു പേര്‍ക്ക്‌ കീര്‍ത്തിചക്ര; 17 പേര്‍ക്ക്‌ ശൗര്യചക്ര

image സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. സമാധാനകാലത്ത്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയായ കീര്‍ത്തിചക്രയ്‌ക്ക്‌ മേജര്‍ പ്രീതം സിംഗ്‌ കുന്‍വര്‍ (ഗഡ്‌ വാള്‍ റൈഫിള്‍സ്‌), സിആര്‍പിഎഫ്‌ കമാന്‍ഡന്റ്‌ ചേതന്‍കുമാര്‍ ചീറ്റ എന്നിവര്‍ അര്‍ഹരായി. നാഗാലാന്‍ഡില്‍ ള്‍ഫ തീവ്രവാദികളോട്‌ ഏറ്റുമുട്ടി വീരമൃത്യുവരിച്ച മേജര്‍ ഡേവിഡ്‌ മാന്‍ലന്‍, കാഷ്‌മീരിലെ നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയില്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച ഹവീല്‍ദാര്‍ ഗിരിസ്‌ ഗുരുങ്‌, സിആര്‍പി ആസ്ഥാനത്ത്‌ ഭീകരരെ ധീരമായി നേരിട്ട കമാന്‍ഡാന്റ്‌ പ്രമോദ്‌കുമാര്‍ എന്നിവര്‍ക്കു മരണാനന്ത ബഹുമതിയായി കീര്‍ത്തിചക്ര പുരസ്‌കാരം. നായിക്‌ ഗോസാവി കുനാല്‍ മുന്നഗിര്‍, നായിക്‌ ചന്ദ്ര സിങ്‌, ലാന്‍സ്‌ നായിക്‌ ഭന്ദോരിയ ഗോപാല്‍സിങ്‌, ജമ്മുകാഷ്‌മീര്‍ പൊലീസ്‌ കോണ്‍സ്‌റ്റബിള്‍ മന്‍സൂര്‍ അഹമ്മദ്‌ നായിക്‌ എന്നിവര്‍ക്കും കാഷ്‌മീരിലെ ഹന്ദ്‌ വാരയില്‍ ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച മേജര്‍ സതീഷ്‌ ദഹിയ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായാണു ശൗര്യചക്ര നല്‍കുന്നത്‌്‌. ലഫ്‌.കേണല്‍ എം.അരുണ്‍കുമാര്‍, മേജര്‍ ആര്‍ ഋഷി, മേജര്‍ എസ്‌. അരുണ്‍, ക്യാപ്‌റ്റന്‍ രാകേഷ്‌ നായര്‍, നായിക്‌ രാധാകൃഷ്‌ണന്‍ എന്നിവരുള്‍പ്പെടെ 85 സൈനികര്‍ ധീരതയ്‌ക്കുള്ള സേനാ മെഡലിന്‌ അര്‍ഹരായി. സ്‌തുത്യര്‍ഹ സേവനത്തിന്‌ കേരളത്തില്‍നിന്നുള്ള 20 പേര്‍ അര്‍ഹരായി.