Breaking News

Trending right now:
Description
 
Aug 15, 2017

ഗോരഖ്‌പുര്‍ കൂട്ടമരണം അതീവ ദുഖകരം: നരേന്ദ്രമോദി

image ഗോരഖ്‌പുര്‍ മരണം അതീവ ദുഖകരമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനാഘോഷത്തിനു തുടക്കമിട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗോരഖ്‌പുരില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പമാണ്‌ രാജ്യം നില്‍ക്കുന്നത്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടത്‌ എന്തൊക്കെയാണ്‌ അതൊക്കെ ചെയ്യും. ഗോരഖ്‌പുര്‍ വിഷയത്തിലും പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തം ഉണ്ടായപ്പോഴും രാജ്യത്ത്‌ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ചു. ഒരുമിച്ചു നിന്നു പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. എല്ലാവര്‍ക്കും തുല്യപ്രധാനമുള്ള നവഭാരതമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രാവിലെ 7.15ന്‌ ചെങ്കോട്ടയില്‍ എത്തിയ അദ്ദേഹം വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചതിനുശേഷമാണ്‌ പതാക ഉയര്‍ത്തിയത്‌. രാജ്‌ഘട്ടില്‍ മോദി പുഷ്‌പാര്‍ച്ചന നടത്തി. കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഭീകരാക്രമണ മുന്നറിയിപ്പുള്ളതിനാല്‍ രാജ്യമെങ്ങും കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്‌. ദേശീയ സുരക്ഷാ സേനാ കമാന്‍ഡോകളാണ്‌ ചെങ്കോട്ടയ്‌ക്കു സുരക്ഷയൊരുക്കുന്നത്‌. മെട്രോ സ്‌റ്റേഷനുകളിലെ വാഹന പാര്‍ക്കിങ്‌ കഴിഞ്ഞ രാത്രി മുതല്‍ നിരോധിച്ചു. നഗരത്തില്‍ വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.