Breaking News

Trending right now:
Description
 
Aug 14, 2017

എം.എം.ഹസന്‍ നാളെ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും

image ദേശീയതലത്തില്‍ ദലിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലു ംബിജെപിയുടെ വര്‍ഗീയ ഫാഷിസ്റ്റ്‌ നടപടികളിലും പ്രതിഷേധിച്ച്‌ കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്റെ ഉപവാസ സമരം നാളെ. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെ തുടര്‍ന്നാണ്‌ ഹസന്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്‌ച രാവിലെ 11നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപവാസ സമാപനം നിര്‍വഹിക്കും.