Breaking News

Trending right now:
Description
 
Aug 14, 2017

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍ ബസുകള്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 46 മരണം

image ഹിമാചല്‍പ്രദേശിലെ മാണ്ഡി-പഠാന്‍കോട്ട്‌ ദേശീയ പാതയിലൂടെ പോവുകയായിരുന്ന രണ്ടുബസുകള്‍ കൊക്കയിലേക്കു മറിഞ്ഞു 46 പേര്‍ മരിച്ചു. മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞതാണ്‌ അപകടകാരണമായത്‌. കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി. കൊക്കയില്‍ പതിച്ച ബസുകളില്‍ ഒരെണ്ണം പൂര്‍ണമായും മണ്ണിനടിയിലായി. യാത്രികര്‍ക്കു ഭക്ഷണം കഴിക്കാന്‍ ബസുകള്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു ദുരന്തം. 800 മീറ്ററോളം ബസുകള്‍ ഒഴുക്കിക്കൊണ്ടുപോയി. ഓരോ ബസിലും നാല്‍പതിനടുത്ത്‌ യാത്രക്കാരുണ്ടായിരുന്നു. 46 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ്‌ അധികൃതരുടെ നിഗമനം.