Breaking News

Trending right now:
Description
 
Jan 25, 2013

താമ്പായില്‍ രാഹുല്‍ ഈശ്വരിന്‍റെ പ്രഭാഷണം ജനുവരി 26-ന്

ജയിന്‍ മുണ്ടയ്ക്കല്‍
image ആത്മീയ ചിന്തകനും എഴുത്തുകാരനും അവതാരകനുമായ രാഹുല്‍ ഈശ്വര്‍ ജനുവരി 26-നു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് താമ്പാ ശ്രീ അയ്യപ്പാ സൊസൈറ്റി ഹാളില്‍ പ്രസംഗിക്കുന്നതാണെന്നു ശ്രീ അയ്യപ്പാ സൊസൈറ്റി ഭാരവാഹികളായ ഡോ. സി.രാധാകൃഷ്ണന്‍, രവി നായര്‍, ഡോ. എ. കെ. പിള്ള, പ്രദീപ്‌ മരുത്തൂപറമ്പില്‍ എന്നിവര്‍ അറിയിച്ചു.



 

 ‘ഭാരത തത്വശാസ്ത്രങ്ങളിലെ ആദ്ധ്യാത്മികതയും ശാസ്ത്രവും’ എന്നതാണ് പ്രസംഗ വിഷയം. 6829 മേപ്പിള്‍ ലൈന്‍, താമ്പാ, ഫ്ലോറിഡ, 33610 എന്നതാണ് സൊസൈറ്റിയുടെ മേല്‍വിലാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് താമ്പാ അയ്യപ്പാ സൊസൈറ്റി ഭാരവാഹികളായ ഡോ. സി. രാധാകൃഷ്ണന്‍, രവി നായര്‍, ഡോ. എ. കെ. പിള്ള, പ്രദീപ്‌ മരുത്തൂപറമ്പില്‍ എന്നിവരുമായി ബന്ധപ്പെടുകയോ താഴെക്കൊടുത്തിരിക്കുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.