Breaking News

Trending right now:
Description
 
Aug 14, 2017

വീട്ടമ്മയുടെ പ്രസവം അടുക്കളയില്‍; വനിതാ പൊലീസ്‌ ആശുപത്രിയില്‍ എത്തിച്ചു

image വീട്ടില്‍ തനിച്ചായിരുന്ന സമയത്ത്‌ അടുക്കളയില്‍ പ്രവിച്ച വീട്ടമ്മയേയും കുഞ്ഞിനെയും വനിതാ പൊലീസ്‌ ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം പൊന്‍കുന്നത്ത്‌ ഞായറാഴ്‌ച രാവിലെ പത്തോടെയാണ്‌ സംഭവം. തച്ചപ്പുഴ എട്ടുസെന്റ്‌ കോളനിയിലെ വീടിനുള്ളില്‍നിന്നു ഞരക്കവും കരച്ചിലുംകേട്ട്‌ അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ്‌ വീട്ടമ്മ അടുക്കളയില്‍ പ്രസവിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്‌. ഭര്‍ത്താവ്‌ ജോലിക്കുപോയ സമയത്തായിരുന്നു പ്രസവം. വനിതാ പൊലീസിന്റെ ഇടപെടലില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍നിന്നു നഴ്‌സിനേയുമായി ആംബുലന്‍സ്‌ എത്തി. തുടര്‍ന്ന്‌ ആവശ്യമായ പരിചരണം നല്‍കി ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.