Breaking News

Trending right now:
Description
 
Aug 14, 2017

കാറിനു തീപിടിച്ചു; ഭാര്യയേയും മക്കളേയും രക്ഷിച്ച യുവാവിനെ അഗ്നിവിഴുങ്ങി

image തീ പിടിച്ച കാറിനുള്ളില്‍നിന്നു കര്‍ണാടക കോലാര്‍ ആണ്ടക്കര്‍പേട്ട്‌ സ്വദേശി ദിലീപ്‌ കുമാര്‍ ഗൗഡയ്‌ക്ക്‌ (38) ഭാര്യയേയും മക്കളെയും രക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും സ്വന്തം ജീവന്‍ രക്ഷിക്കാനായില്ല. ബാംഗ്ലൂരില്‍ സ്വര്‍ണവ്യാപാരം ഉള്‍പ്പെടെ ബിസിനസ്‌ നടത്തിവരുകയായിരുന്നു ദിലീപ്‌ കുമാര്‍. കുടുംബത്തോടൊപ്പം കൊച്ചിയില്‍ സഹോദരനെ കാണാന്‍ പോകുമ്പോഴാണ്‌ അപകടം. ഓട്ടത്തിനിടെ കാറിനു തീപിടിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭാര്യ ആശ ദേവുഗഡ, മകന്‍ എച്ചു, മകള്‍ എത്തല്‍ എന്നിവരെ ഉണര്‍ത്തി കാറില്‍നിന്നു ഇറക്കുകയാണ്‌ ദിലീപ്‌ കുമാര്‍ ആദ്യം ചെയ്‌തത്‌. പിന്നീട്‌ സ്വന്തം സീറ്റ്‌ ബെല്‍റ്റ്‌ അഴിച്ചുമാറ്റും മുമ്പ്‌ ദിലീപ്‌ കുമാറിനെ അഗ്നിവിഴുങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ എല്‍ ആന്‍ഡ്‌ ടി ബൈപാസ്‌ റോഡില്‍ മധുക്കര ടോള്‍ ഗേറ്റിനു സമീപമായിരുന്നു ദുരന്തം. എന്‍ജിന്റെ ഭാഗത്തുനിന്നാണ്‌ തീ ഉയര്‍ന്നത്‌. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.