Breaking News

Trending right now:
Description
 
Aug 14, 2017

കുട്ടികള്‍ക്കു പ്രാണവായു എത്തിച്ച ഡോക്ടര്‍ പുറത്ത്‌

image ഉത്തര്‍പ്രദേശ്‌ കോരഖ്‌പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഡോ.കഫീല്‍ ഖാനെ ആശുപത്രിയിലെ ചികിത്സാ ചുമതലകളില്‍നിന്നു പുറത്താക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്‌തിരുന്ന കമ്പനിക്ക്‌ കുടിശികതുക നല്‍കുന്നതില്‍ വീഴ്‌ചവരുത്തിയതിന്‌ ആശുപത്രി പ്രിന്‍സിപ്പലിനെ നേരത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. എന്‍സെഫലൈറ്റിസ്‌ വാര്‍ഡിന്റെ ചുമതലയായിരുന്നു ഡോ.കഫീല്‍ ഖാന്‌. ഓക്‌സിജന്‍കിട്ടാതെ പിഞ്ചുകുട്ടികള്‍ മരണവെപ്രാളമെടുക്കുന്നതു കണ്ടുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. തന്റെ പരിചയത്തിലുള്ള ആശുപത്രിയില്‍നിന്നു ഓക്‌സിജന്‍ സിലിണ്ടര്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ എത്തിച്ചു. ഇതുകൂടാതെ സ്വന്തം പോക്കറ്റില്‍നിന്നു 10,000 രൂപ മുടക്കിയും ഓക്‌സിജന്‍ ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ മടികാണിച്ചില്ല. ഡോക്ടറുടെ സമയോചിതമായ പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ കുറേ പിഞ്ചുജീവനുകള്‍കൂടി പൊലിയുമായിരുന്നുവെന്നു ചികിത്സയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. കുരുന്നുജീവനുകള്‍ രക്ഷിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച ഡോ.കഫീല്‍ ഖാനോടു സര്‍ക്കാര്‍ കാണിച്ചത്‌ നീതികേടാണെന്ന വിമര്‍ശനവും ഉയര്‍ന്നു.