Breaking News

Trending right now:
Description
 
Aug 14, 2017

ഏറ്റുമുട്ടലില്‍ ഹിസ്‌ബുല്‍ ഭീകരന്‍ യാസിം കൊല്ലപ്പെട്ടു

image തെക്കന്‍ കാഷ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ഗസ്‌നാവി എന്നറിയപ്പെടുന്ന യാസിന്‍ ഇറ്റുവും ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. യാസിന്റെ മരണം ഹിസ്‌ബുല്‍ മുജാഹിദീനു തിരിച്ചടിയായി. യാസിന്റെ അംഗരക്ഷകന്‍ ഉമര്‍, സംഘടനയുടെ ഓണ്‍ലൈന്‍ പ്രചാരകന്‍ ഇര്‍ഫാര്‍ എന്നിവരാണ്‌ കൊല്ലപ്പെട്ട മറ്റുരണ്ടുപേര്‍. ഈവര്‍ഷം ഇന്ത്യ ലക്ഷ്യമിട്ടിരുന്ന ഭീകരരുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു യാസിന്റെ സ്ഥാനം. കാഷ്‌മീരിലെ സംഘര്‍ഷം അണയാതെ നിലനിര്‍ത്തിയിരുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്‌ യാസിം. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ശനിയാഴ്‌ച രാത്രിയിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ പരുക്കേറ്റ അഞ്ചു സൈനികരില്‍ രണ്ടുപേര്‍ പിന്നീട്‌ വീരമൃത്യുവരിച്ചു. ജവാന്മാരായ മഹാരാഷ്ട്ര സ്വദേശി ഗവായ്‌ സുമേധ്‌ വമന്‍ (25), തമിഴ്‌നാട്‌ സ്വദേശി പി.ഇളയരാജ (25) എന്നിവരാണ്‌ മരിച്ച ജവാന്മാര്‍. മൃതദേഹങ്ങള്‍ സൈനിക ബഹുമതികളോടെ ജന്മനാട്ടില്‍ സംസ്‌കരിക്കുന്നതിനായി അതാത്‌ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി.