Breaking News

Trending right now:
Description
 
Aug 13, 2017

ജലരാജാവ്‌ ഗബ്രിയേല്‍ ചുണ്ടന്‍

image നെഹ്‌റുട്രോഫി വള്ളംകളിയില്‍ എറണാകുളം തുരുത്തിപ്പും ബോട്ട്‌ ക്ലബിന്റെ ഗബ്രിയേല്‍ ചുണ്ടന്‌ വിജയം. ഗബ്രിയേലിന്റെ ആദ്യ മത്സരമായിരുന്നു ഇത്‌. കൈനകരി യുബിസി തുഴഞ്ഞ മഹാദേവികാട്‌ കാട്ടില്‍തെക്കേതില്‍ ചുണ്ടനെ സെന്‍ക്കന്‍ഡിന്റെ ഒരംശത്തിനു പിന്നിലാക്കിയാണ്‌ ഗബ്രിയേല്‍ നെഹ്‌റുട്രോഫി സ്വന്തമാക്കിയത്‌. കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ മൂന്നാമത്‌ എത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കാരിച്ചാലിന്‌ നാലാംസ്ഥാനംകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. കുമരകം ബോട്ട്‌ ക്ലബിന്റേതായിരുന്നു കാരിച്ചാല്‍ ചുണ്ടന്‍. സ്‌റ്റാര്‍ട്ടിങ്‌ പോയിന്റിലെ തര്‍ക്കം മൂലം മണിക്കൂറുകള്‍ വൈകി രാത്രിയോടെയാണ്‌ ഫൈനല്‍ മത്സരം നടന്നത്‌. സ്റ്റാര്‍ട്ടിങ്‌ നീതിപൂര്‍വമല്ലെന്ന്‌ ആരോപിച്ച്‌ കുമരകം വേമ്പനാട്‌ ബോട്ട്‌ക്ലബിലെ തുഴച്ചിലുകാര്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്‌ഘാടനം ചെയ്‌തു.