Breaking News

Trending right now:
Description
 
Aug 13, 2017

ഉത്തര്‍പ്രദേശില്‍ മൂന്നു കുട്ടികള്‍കൂടി മരിച്ചു; മരണം 66

image ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നുകുട്ടികള്‍കൂടി മരിച്ചതോടെയാണ്‌ മരണസംഖ്യ ഉയര്‍ന്നത്‌. ഓഗസ്‌റ്റ്‌ നാലുമുതല്‍ ഒരാഴ്‌ചക്കാലത്ത്‌ 63 ആയിരുന്നു മരണം. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി പ്രത്യേക കര്‍മസമതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. കുട്ടികള്‍ മരിച്ചത്‌ ഓക്‌സിജന്റെ കുറവുമൂലമല്ലെന്നും ചില ആരോഗ്യപ്രശ്‌നംമൂലമാണെന്നും ഉത്തര്‍പ്രദേശ്‌ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഓക്‌സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട്‌ ആശുപത്രി അധികൃതര്‍ സര്‍ക്കാരിന്‌ അയച്ച കത്തു പുറത്തുവന്നു. ഈ മാസം മൂന്നിനും 10നുമാണ്‌ കത്ത്‌ അയച്ചത്‌. കത്ത്‌ പുറത്തുവന്നതോടെ മന്ത്രിയുടെ വാദം പൊളിയുകയും ചെയ്‌തു.