Breaking News

Trending right now:
Description
 
Aug 13, 2017

17 ദിവസമായി തുടരുന്ന നിരാഹാര സമരം മേധാ പട്‌കര്‍ അവസാനിപ്പിച്ചു

image ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ത്തുന്നതുമൂലം വെള്ളത്തിനടിയിലാകുന്ന മധ്യപ്രദേശ്‌ ഗ്രാമങ്ങളിലെ ജനങ്ങളെ വേണവിധം പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടു നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവ്‌ മേധാ പട്‌കര്‍ (62) 17 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 11 പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു സമരം. രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനെ തുടര്‍ന്ന്‌ 12-ാം ദിവസം മേധാ പട്‌കറെ അറസ്റ്റു ചെയ്‌ത്‌ ആശുപത്രിയിലേക്ക്‌ നീക്കിയിരുന്നു. ബുധനാഴ്‌ച വിട്ടയച്ചുവെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റു ചെയ്‌തു. ഇതിനിടെയാണ്‌ വിവിധ സാമൂഹികസേവന സംഘടനകളും സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും നിരന്തരം നടത്തിയ അഭ്യര്‍ഥന മാനിച്ചാണ്‌ സമരം അവസാനിപ്പിച്ചത്‌.