Breaking News

Trending right now:
Description
 
Aug 13, 2017

യുപി ആശുപത്രി ദുരന്തം: രാജ്യമാകെ പ്രതിഷേധം

image ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ നവജാതശിശുക്കള്‍ അടക്കം 63 കുട്ടികള്‍ മരിച്ചസംഭവം രാജ്യത്തെ നടുക്കി. സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍തന്നെ ഇത്രയേറെ കുട്ടികള്‍ മരിക്കാനിടയായത്‌ ബിജെപിക്ക്‌ തിരിച്ചടിയാവുകയും ചെയ്‌തു. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നു ആവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തിയവരെ പൊലീസ്‌ നീക്കം ചെയ്‌തു. കോണ്‍ഗ്രസ്‌ നേതാക്കളായ ഗുലാ നബി ആസാദ്‌, രാജ്‌ ബബ്ബര്‍, സമാജ്‌ വാദി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്നു കോണ്‍ഗ്രസ്‌, സമാജ്‌ വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌ പാര്‍ട്ടി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിക്കാതിരുന്നത്‌ വിവാദമാവുകയും ചെയ്‌തു. കേന്ദ്രമന്ത്രിയെയും ഡോക്ടര്‍മാരെയും അയച്ചു എന്നുമാത്രമേ ട്വിറ്ററില്‍ മോദി പ്രതികരിച്ചുള്ളൂ.