Breaking News

Trending right now:
Description
 
Aug 13, 2017

ഭാഗ്യംകെട്ട രാജ്യമാണ്‌ പാക്കിസ്ഥാനെന്ന്‌ നവാസ്‌ ഷെരീഫ്‌

image ഭാഗ്യംകെട്ട രാജ്യമാണ്‌ പാക്കിസ്ഥാനെന്നും ഇതുവരെ 18 പ്രധാനമന്ത്രിമാരെയാണു കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നിട്ടുള്ളതെന്നു മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌. തന്നെ പുറത്താക്കാന്‍ മൂന്നരവര്‍ഷം മുമ്പ്‌ അവര്‍ ഗൂഢാലോചന തുടങ്ങിയതാണെന്നും ഒടുവില്‍ തന്നെ അവഹേളിച്ചാണ്‌ പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ പട്ടാളത്തിനും കോടതിക്കുമെതിരെ പേരെടുത്തു പറയാതെയായിരുന്നു ഷെരീഫ്‌ പരാമര്‍ശം നടത്തിയത്‌. രാഷ്ട്രീയശക്തി തെളിയിക്കാന്‍ തലസ്ഥാനത്തുനിന്നു ലാഹോറിലേക്കു അനുയായികളുമായി നടത്തുന്ന യാത്രക്കിടെ വിവിധയിടങ്ങളില്‍ ലഭിച്ച സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നു സ്വേച്ഛാധിപതികള്‍ക്കു 30 വര്‍ഷത്തിലേറെ അധികാരത്തിലിരിക്കാന്‍ കഴിഞ്ഞു. ഈരാജ്യം ഭരിക്കാനുള്ള അവകാശം 20 കോടി ജനങ്ങളുടേതാണ്‌. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ആ വ്യക്തികളുടേതല്ല. കടലാസില്‍ മാത്രമാണ്‌ അവര്‍ എന്നെ നീക്കിയിരിക്കുന്നത്‌; നിങ്ങളുടെ ഹൃദയത്തില്‍ നിന്നല്ല. ലക്ഷക്കണക്കിനു ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ ഏതാനും ആളുകളോ അഞ്ചു ജഡ്‌ജിമാരോ ചേര്‍ന്ന്‌ അവഹേളിക്കുകയും വീട്ടിലേക്ക്‌ പറഞ്ഞയയ്‌ക്കുകയും ചെയ്യുക വഴി ജനവിധിയാണ്‌ ചവിട്ടിമെതിക്കപ്പെട്ടിരിക്കുകയാണ്‌. എന്റെ കേസ്‌ ജനകീയ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും താന്‍ വീണ്ടും തിരിച്ചെത്തുമെന്നും ഷെരീഫ്‌ വ്യക്തമാക്കി.