Breaking News

Trending right now:
Description
 
Jan 24, 2013

കര്‍ദിനാള്‍ ജോസഫ്‌ ഗ്ലെംപ്‌ അന്തരിച്ചു

image പോളണ്ടിലെ കര്‍ദിനാള്‍ ജോസഫ്‌ ഗ്ലെംപ്‌ (83) അന്തരിച്ചു. ശ്വാസകോശാര്‍ബുദമായിരുന്നു മരണകാരണം. 24 വര്‍ഷം പോളണ്ടിലെ കത്തോലിക്കാസഭയുടെ സാരഥിയായിരുന്ന ഇദ്ദേഹം കമ്യൂണിസ്റ്റ്‌ വാഴ്‌ചയുടെ അന്ത്യത്തിലെ പ്രക്ഷുബ്‌ധ നാളുകള്‍ക്കു സാക്ഷിയായി. 1981-ല്‍ പോളണ്ടുകാരനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ ഇദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കും പോളണ്ടിലെ പ്രൈമേറ്റ്‌ പദവിയിലേക്കും ഉയര്‍ത്തിയത്‌. അന്നത്തെ കമ്യൂണിസ്റ്റ്‌ സ്വേച്‌ഛാധിപതി ജനറല്‍ യായ്‌ഷിയേക്‌ യാറുസെല്‍സ്‌കിയുമായി സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമായ സോളിഡാരിറ്റിക്കുവേണ്ടി അദ്ദേഹം നിരവധി തവണ ചര്‍ച്ച നടത്തി. പോളണ്ടില്‍ ഭാഗികമായ തൊഴിലാളി സ്വാതന്ത്ര്യം അനുവദിക്കാന്‍ അതു വഴി തെളിച്ചു. പിന്നീടു ലെ വലേസയുടെ നേതൃത്വത്തില്‍ സോളിഡാരിറ്റി അധികാരത്തിലെത്തുന്നതിലും കര്‍ദിനാള്‍ ഗ്ലെംപ്‌ വലിയ പങ്കു വഹിച്ചു. യഹൂദ വിരോധമടക്കം പല ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെയെല്ലാം അതിജീവിക്കുന്നതായിരുന്നു കര്‍ദിനാള്‍ ഗ്ലെംപിന്റെ വ്യക്തിത്വം. 2004-ല്‍ അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍നിന്ന്‌ ഒഴിഞ്ഞു.