Breaking News

Trending right now:
Description
 
Aug 13, 2017

കുട്ടികളുടെ മരണം: കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന്‌്‌ യോഗി

image ഉത്തര്‍പ്രദേശ്‌ ഗൊരഖ്‌പൂരിലെ ബാബ രാഘവ്‌ദാസ്‌ (ബിആര്‍ഡി) സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ നവജാത ശിശുക്കള്‍ അടക്കം 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. ഓഗസ്‌റ്റ്‌ നാലുമുതല്‍ ഒരാഴ്‌ചക്കാലത്താണ്‌ ഇത്രയേറെ മരണം. ഇതില്‍ 30 പേര്‍ മരിച്ചത്‌ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്‌. ഓക്‌സിജന്‍ വിതരണത്തിലെ വീഴ്‌ച സംബന്ധിച്ച്‌ ബന്ധപ്പെട്ട ഏജന്‍സികളുടെ പങ്ക്‌ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടപടികളുടെ ഭാഗമായി ബിആര്‍ഡി മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.രാജീവ്‌ മിശ്രയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഗുരുതരമായ അനാസ്ഥയാണ്‌ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുള്ളത്‌. ഈ മാസം ഒമ്പതിനു മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചു പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്‌തപ്പോഴും ഓക്‌സിജന്‍ വിതരണക്കാര്‍ക്ക്‌ പണം കൊടുക്കാനുള്ള കാര്യം അധികൃതര്‍ അറിയിച്ചില്ലെന്നു മന്ത്രി സിദ്ധാര്‍ഥ്‌ നാഥ്‌ സിങ്‌ ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ്‌ അഞ്ച്‌ തവണ ലോക്‌സഭാ എംപിയായിരുന്ന ഗൊരഖ്‌പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയിലാണ്‌ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത്‌. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ്‌ ദുരന്തത്തിനു കാരണം. കമ്പനിക്ക്‌ നല്‍കാനുള്ള 70 ലക്ഷംരൂപ കുടിശിക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ കമ്പനി വിതരണം നിര്‍ത്തുകയായിരുന്നു. ആശുപത്രിയിലേക്ക്‌ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്കെതിരെ കേസെടുത്തു.