Breaking News

Trending right now:
Description
 
Aug 13, 2017

ട്രാക്കില്‍ ബോള്‍ട്ട്‌ കാലിടറി വീണു; കണ്ണീരോടെ മടക്കം

image ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിനായുള്ള അവസാന ഓട്ടത്തില്‍ വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട്‌ ട്രാക്കില്‍ കാലിടറി വീണു. വിടവാങ്ങല്‍ മത്സരത്തിലെ 4-100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന്‌ ബോള്‍ട്ടിന്‌ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 50 മീറ്റര്‍ ശേഷിക്ക ബോള്‍ട്ട്‌ ട്രാക്കിലേക്ക്‌ വീഴുകയായിരുന്നു. ഇതോടെ അവസാന മത്സരത്തില്‍ സ്വര്‍ണവുമായി ട്രാക്കൊഴിയാമെന്ന ബോള്‍ട്ടിന്റെ മോഹമാണ്‌ കണ്ണീരില്‍ പൊലിഞ്ഞത്‌. ഈ മത്സരത്തോടെ ബോള്‍ട്ട്‌ ട്രാക്കിനോട്‌ വിടപറഞ്ഞു. ആതിഥേയരായ ബ്രിട്ടനാണ്‌ റിലേയില്‍ സ്വര്‍ണം ലഭിച്ചത്‌. 37.47 സെക്കന്‍ഡില്‍ ഓടിയെത്തിയാണ്‌ ബ്രിട്ടന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. അമേരിക്ക വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണം ലക്ഷ്യമിട്ടാണ്‌ ബോള്‍ട്ട്‌ ഫൈനലിലിറങ്ങിയത്‌. നേരത്തെ 100 മീറ്ററിലെ അവസാന പോരാട്ടത്തിലും ഉസൈന്‍ ബോള്‍ട്ട്‌ മൂന്നാംസ്ഥാനത്തേക്ക്‌ തള്ളപ്പെട്ടിരുന്നു. വെങ്കലം കൊണ്ട്‌ തൃപ്‌തിപ്പെട്ട ബോള്‍ട്ട്‌ 1-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടാനാകുമെന്നു പ്രതീക്ഷിച്ചു. ട്രാക്കില്‍ തീ പാറിച്ച്‌ മുന്നേറിയെങ്കിലും ഓര്‍ക്കാപ്പുറത്താണ്‌ ആരാധകരെ നിരാശയിലാക്കി കാലിടറി വീണത്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണം സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ടിന്‌ ഒളിമ്പിക്‌സിലടക്കം 19 സ്വര്‍ണം ആകെ ലഭിച്ചു. ഇതില്‍ 13 സ്വര്‍ണവും വ്യക്തിഗത ഇനങ്ങളായ 100 മീറ്ററിലും 200 മീറ്ററിലുമായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരനപ്പുറം ഏറ്റവും മികച്ച കായികതാരമായാണ്‌ ബോള്‍ട്ടിനെ വിലയിരുത്തപ്പെടുന്നത്‌.