Breaking News

Trending right now:
Description
 
Aug 12, 2017

ട്രംപും കിമ്മും പോര്‍വിളി ശക്തമാക്കി

image യുദ്ധഭീതി വിതച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയ ഭരണത്തലവന്‍ കിം ജോങ്‌ ഉന്നും പരസ്‌പരം പോര്‍വിളി ശക്തമാക്കി. യുഎസ്‌ സൈന്യം ആക്രമണത്തിനു സജ്ജമാണെന്നു ട്രംപ്‌ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചതിനു പിന്നാലെ കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണ്‌ ട്രംപ്‌ നയിക്കുന്നതെന്നു കിം ആരോപിച്ചു. യുഎസ്‌ സൈനിക പ്രതിവിധി സജ്ജമാണ്‌, ആസന്നമാണ്‌, ഉത്തരകൊറിയ മണ്ടത്തരം കാട്ടിയാല്‍ കിം ജോങ്‌ ഉന്‍ മറ്റൊരുവഴി തേടുമെന്നാണ്‌ പ്രതീക്ഷയെന്നും ട്രംപ്‌ ട്വിറ്ററില്‍ കുറിച്ചിരുന്നു. യുഎസ്‌ പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകള്‍ ഈമാസം മധ്യത്തോടെ സജ്ജമാക്കുമെന്നു കഴിഞ്ഞദിവസം ഉത്തരകൊറിയ വ്യക്തമാക്കിയതും പോര്‍വിളി ശക്തമാക്കിയിട്ടുണ്ട്‌. അമേരിക്കക്കെതിരെ ഉത്തരകൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്‌പക്ഷത പാലിക്കുമെന്ന്‌ ചൈന സര്‍ക്കാര്‍ വെള്ളിയാഴ്‌ച മുഖപ്രസംഗമെഴുതി. വാക്കുകള്‍ സൂക്ഷിച്ചു സംസാരിക്കാന്‍ ഇരുരാജ്യങ്ങളോടും ചൈന അഭ്യര്‍ഥിച്ചു.