Breaking News

Trending right now:
Description
 
Aug 12, 2017

അയോധ്യ കേസ്‌ : അന്തിമവാദം ഡിസംബര്‍ 15 മുതല്‍

image അയോധ്യയിലെ ബാബറി മസ്‌ജിദ്‌ ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ ഡിസംബര്‍ അഞ്ചു മുതല്‍ അന്തിമ വാദം സുപ്രീംകോടതി കേള്‍ക്കും. വാദം ഒരു കാരണവശാലും മാറ്റിവയ്‌ക്കില്ലെന്നു ജസ്‌റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്തമാക്കി. എട്ടു ഭാഷകളിലായുള്ള കേസിലെ വിധി രേഖകള്‍ 12 ആഴ്‌ചയ്‌ക്കകം ഇംഗ്ലീഷിലേക്കു മൊഴിമാറ്റി നല്‍കണമെന്നു കോടതി കക്ഷികളോടു നിര്‍ദേശിച്ചു. കക്ഷികള്‍ സമയപരിധി കൃത്യമായി പാലിക്കണമെന്നും കേസ്‌ വീണ്ടും മാറ്റിവയ്‌ക്കില്ലെന്നും ബെഞ്ച്‌ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചു നല്‍കണമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ അപ്പീലുകളാണ്‌ ഡിസംബറില്‍ സുപ്രീംകോടതി പരിഗണിക്കുന്നത്‌. അയോധ്യയില്‍ തര്‍ക്കത്തിലുള്ള 2.27 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും നിര്‍മോഹി അഖാഡയ്‌ക്കുമായി വിഭജിക്കണമെന്ന്‌ അലഹാബാദ്‌ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്‌ 2010 സെപ്‌റ്റംബര്‍ 30നു വിധിച്ചിരുന്നു. കേസ്‌ വേഗം തീര്‍ക്കണമെന്ന നിലപാടാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ നിലപാട്‌. ബാബറി മസ്‌ജിദ്‌ ഭൂമി തങ്ങളുടേതാണെന്നു അവകാശപ്പെട്ട്‌ യുപിയിലെ ഷിയ സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡ്‌ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.