Breaking News

Trending right now:
Description
 
Aug 12, 2017

അയര്‍ലന്‍ഡിലെ ഗ്രാമത്തില്‍ ഒരാഴ്‌ച ആട്‌ രാജാവിന്റെ ഭരണം

image അയര്‍ലന്‍ഡിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമീണ മേഖലയിലെ കില്ലോഗ്ലിനില്‍ ഈ ആഴ്‌ച ആട്‌ രാജാവ്‌ ഭരണം നടത്തും. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉത്സവമായ പക്ക്‌ ഫെയറിലെ ആചാരമായിട്ടാണ്‌ ഒരാഴ്‌ചത്തേക്ക്‌ ആടിനെ രാജാവായി വാഴിച്ചത്‌. ഇതിനായി പര്‍വതമേഖലയില്‍നിന്നു ആടിനെ കണ്ടെത്തുകയായിരുന്നു. രാജാവായി കിരീടധാരണം നടത്തി വാഴിച്ച ആടിന്റെ നഗരം ചുറ്റിയുള്ള പ്രദക്ഷിണം വ്യാഴാഴ്‌ച ആഘോഷപൂര്‍വം നടത്തി. പക്ക്‌ ഫെയര്‍ അവസാനിക്കുംവരെ ആടിന്‌ രാജകീയ പരിചരണമാണ്‌ ഒരുക്കിയിട്ടുള്ളത്‌. പക്ക്‌ ഫെയറിലെ രാജ്ഞിയായി തിരഞ്ഞെടുത്തത്‌ പ്രദേശത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ്‌. 12-ാം തിയതി സമാപിക്കുന്ന ഫെയറില്‍ സംഗീതവും തെരുവ്‌ പ്രകടനങ്ങളും കുതിരമേളയും ഉള്‍പ്പെടെ ഉണ്ടാകും. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഈ ഉത്സവം കാണാന്‍ വിവിധ ഭാഗങ്ങളില്‍നിന്നു ഒരുലക്ഷത്തോളം ആളുകള്‍ എത്തും.