Breaking News

Trending right now:
Description
 
Aug 12, 2017

പളനിസ്വാമി, പനീര്‍ശെല്‍വം എന്നിവരെ കേന്ദ്രമന്ത്രിക്കസേര കാട്ടി കൊതിപ്പിക്കുന്നു

image തമിഴ്‌നാട്ടില്‍ പളനിസ്വാമി, പനീര്‍ശെല്‍വം എന്നിവര്‍ക്ക്‌ കേന്ദ്രമന്ത്രിക്കസേര നല്‍കാമെന്നു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ്‌. കേന്ദ്രമന്ത്രിക്കസേര വേണമെങ്കില്‍ അണ്ണാ ഡിഎംകെയില്‍ പളനിസ്വാമി, പനീര്‍ശെല്‍വം പക്ഷങ്ങള്‍ ലയിക്കുകയും എന്‍ഡിഎയില്‍ ഉള്‍പ്പെടുകയും ചെയ്‌താലേ കേന്ദ്രമന്ത്രിക്കസേരകള്‍ ലഭിക്കുകയുള്ളൂ. ലയനത്തിനുശേഷം അണ്ണാ ഡിഎംകെയ്‌ക്കു ഒരു ക്യാബിനറ്റ്‌ മന്ത്രി സ്ഥാനവും രണ്ടു സഹമന്ത്രിസ്ഥാനവുമാണ്‌ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌. അണ്ണാഡിഎംകെ നേതാവ്‌ എം.തമ്പിദുരെ നിലവില്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കറുമാണ്‌. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, അണ്ണാഡിഎംകെ എതിര്‍വിഭാഗം നേതാവ്‌ ഒ.പനീര്‍ശെല്‍വം എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇവര്‍ മടങ്ങുംമുമ്പ്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ, എന്‍ഡിഎ മുന്നണിയിലുണ്ടാകണമെന്ന താല്‍പര്യമാണ്‌ ബിജെപിക്കുള്ളത്‌.