Breaking News

Trending right now:
Description
 
Aug 12, 2017

പാക്കിസ്ഥാന്റെ മദര്‍ തെരേസ റൂത്ത്‌ ഫാ അന്തരിച്ചു

image പാക്കിസ്ഥാന്റെ മദര്‍ തെരേസ എന്നറിയപ്പെടുന്ന ജര്‍മന്‍ കന്യാസ്‌ത്രി ഡോ.റൂത്ത്‌ ഫാ (87) അന്തരിച്ചു. കുഷ്‌ഠരോഗികളെ ശുശ്രൂഷിക്കാനായിട്ടാണ്‌ റൂത്ത്‌ ഫാ ജീവിതം സമര്‍പ്പിച്ചത്‌. കറാച്ചിയിലെ കുഷ്‌ഠരോഗികളുടെ ദയനീയ സ്ഥിതി ഡോ.റൂത്ത്‌ ഫായെ ഏറെ ദുഖിപ്പിച്ചിരുന്നു. മനസലിഞ്ഞ അവര്‍ പാക്കിസ്ഥാനില്‍ തുടരുകയായിരുന്നു. അരലക്ഷത്തോളം കുടുംബങ്ങളെ ചികിത്സിച്ചു. 1960ല്‍ പാക്കിസ്ഥാനില്‍ എത്തുമ്പോള്‍ ഡോ.റൂത്തിന്‌ 29 വയസായിരുന്നു പ്രായം. 1962-ല്‍ കറാച്ചിയില്‍ മേരി അദലേഡ്‌ ലെപ്രസി സെന്റര്‍ സ്ഥാപിച്ചു. ലോകാരോഗ്യസംഘടന പാക്കിസ്ഥാന കുഷ്‌ഠരോഗ വിമുക്തമായി പ്രഖ്യാപിച്ചതിനു പിന്നില്‍ പ്രധാനമായും ഡോ.റൂത്ത്‌ ഫായുടെ കഠിന പ്രയത്‌നമായിരുന്നു. 1998-ല്‍ പാക്ക്‌ പൗരത്വവും ലഭിച്ചു. പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ ബഹുമതിയായ ഹിലാലെ ഇംതിയാസ്‌ 1979ലും ഹിലാലെ പാക്കിസ്ഥാന്‍ 1989ലും ലഭിച്ചു. ഡോ.റൂത്ത്‌ ഫാ ജനിച്ചത്‌ ജര്‍മിനിയിലാണെങ്കിലും അവരുടെ ഹൃദയം എന്നും പാക്കിസ്ഥാനിലായിരുന്നുവെന്നു പാക്ക്‌ പ്രധാനമന്ത്രി ഷാഹിദ്‌ ഘഖാന്‍ അബ്ബാസി വ്യക്തമാക്കി. 19നു കറാച്ചി സെന്റ്‌ പാട്രിക്‌സ്‌ കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ നടക്കും.