Breaking News

Trending right now:
Description
 
Aug 11, 2017

ചെറായി ബീച്ചില്‍ കാമുകിയെ കുത്തിക്കൊന്നു

image കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ കാമുകിയെ കുത്തിക്കൊന്ന യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇടുക്കി നെടുംകണ്ടം സ്വദേശി പ്രശാന്തിനെയാണ്‌ അറസ്റ്റു ചെയ്‌തത്‌. വാരാപ്പുഴ സ്വദേശിനിയായ യുവതിയാണ്‌ കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ്‌ സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ബീച്ചില്‍വച്ചുണ്ടായ കലഹമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. പിഎസ്‌ സി കോച്ചിങ്‌ സെന്ററിലേക്കു പോകുന്നുവെന്നു പറഞ്ഞാണ്‌ യുവതി വീട്ടില്‍നിന്നു ഇറങ്ങിയത്‌. യുവതിയുടെ ശരീരത്ത്‌ ആറ്‌ തവണ പ്രശാന്ത്‌ കുത്തി. സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചു.