Breaking News

Trending right now:
Description
 
Aug 11, 2017

വെങ്കയ്യ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു

image ഇന്ത്യയുടെ പതിനഞ്ചാമത്‌ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷസ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്‌ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ്‌ വെങ്കയ്യ ഉപരാഷ്ട്രപദത്തിലെത്തിയത്‌. 771-ല്‍ 516 വോട്ട്‌ വെയ്യയ്‌ക്കും 244 വോട്ട്‌ ഗോപാല്‍കൃഷ്‌ണ ഗാന്ധിക്കും ലഭിച്ചു. വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി വെങ്കയ്യ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പുതിയ ഉപരാഷ്ട്രപതിക്ക്‌ രാജ്യസഭ എംപിമാര്‍ സ്വീകരണം നല്‍കി.