Breaking News

Trending right now:
Description
 
Aug 11, 2017

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

image നാട്‌ കാത്തിരുന്ന നെഹ്‌റുട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്‌ച നടക്കും. രാവിലെ 11നു ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരത്തോടെയാണ്‌ തുടക്കം. മത്സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങള്‍ അണിനിരക്കും. ചരിത്രത്തില്‍ ഏറ്റവുമധികം കളിവള്ളങ്ങള്‍ ട്രാക്കിലെത്തുന്ന ഇത്തവണ ചെറുവള്ളങ്ങളുടെയും ചുണ്ടന്‍വള്ളങ്ങളുടെയും പ്രാഥമിക മത്സരങ്ങളില്‍നിന്നു ഫൈനലിലേക്കുള്ള വള്ളങ്ങളെ കണ്ടെത്തുക ഫിനിഷ്‌ ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഉച്ചയ്‌ക്കു രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്‌ഘാടനം ചെയ്യും. പുന്നമടയിലേക്കു പോകുന്ന പ്രധാനപാതയിലും ബോട്ട്‌ ജെട്ടി പരിസരത്തും ടിക്കറ്റ്‌ വില്‍പ്പനയ്‌ക്ക്‌ ശനിയാഴ്‌ച കൗണ്ടര്‍ പ്രവര്‍ത്തിക്കും. www.nehrutrophy.nic.in എന്ന വെബ്‌ സൈറ്റുവഴിയും ടൂറിസ്റ്റ്‌ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. വള്ളംകളി വെബ്‌സൈറ്റിലൂടെ ലൈവായി കാണുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌. വെബ്‌സൈറ്റ്‌- http://webcast.gov.in/nehrutrophy.