Breaking News

Trending right now:
Description
 
Aug 11, 2017

കള്ളക്കേസ്‌: നടി കാജലിന്‌ പിഴശിക്ഷ

image കോടതിയില്‍ കള്ളക്കേസ്‌ നല്‍കിയതിന്‌ തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്‌ പിഴശിക്ഷ. പകര്‍പ്പവകാശം സംബന്ധിച്ച കേസ്‌ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ മദ്രാസ്‌ ഹൈക്കോടതി നടിക്കു പിഴശിക്ഷ വിധിച്ചത്‌. കരാര്‍ കാലാവധി കഴിഞ്ഞശേഷം വിവിഡി ആന്‍ഡ്‌ സണ്‍സ്‌ എന്ന കമ്പനി തന്റെ പേരും ചിത്രവും ഉപയോഗിച്ചുവെന്നും ഇതിന്‌ രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നടി കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. എന്നാല്‍, നടി ആരോപിച്ച തരത്തിലുള്ള കരാര്‍ ലംഘനമോ പകര്‍പ്പവകാശ ലംഘനമോ നടത്തിയിട്ടില്ലെന്നു കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ്‌ ആരോപണ വിധേയരായ കമ്പനിക്ക്‌ കേസ്‌ നടത്തിപ്പിനോട്‌ അനുബന്ധിച്ചുണ്ടായ ചിലവുകള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്‌.