Breaking News

Trending right now:
Description
 
Aug 11, 2017

ഫൊക്കാനാ ബിസിനസ്‌ സെമിനാര്‍ ചെയര്‍മാനായി ഡോ.ഫിലിപ്പ്‌ ജോര്‍ജിനെ നിയമിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂയോര്‍ക്ക്‌: ഫിലാഡല്‍ഫിയായില്‍ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ്‌ കസിനോയില്‍ 2018 ജൂലൈ നാല്‌ മുതല്‍ഏഴുവരെ നടക്കുന്ന ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷന്റെ ബിസിനസ്‌ സെമിനാറിന്റെ ചെയര്‍മാനായി ഡോ.ഫിലിപ്പ്‌ ജോര്‍ജിനെ നിയമിച്ചു. പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവരാണ്‌ ഇക്കാര്യം അറിയിച്ചത്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാനാണ്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനേജിങ്‌ കമ്മിറ്റിയംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ.ഫിലിപ്പ്‌ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബിസിനസ്‌ മാനേജരാണ്‌. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെനേര്‍വി ഫൗണ്ടേഷന്റെ സിഇഒയാണ്‌. ഹെല്‍ത്ത്‌ റിസേര്‍ച്ചില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച്‌ സയന്‍സിനുള്ള നോബല്‍ പ്രൈസിന്‌ ഡോ.ഫിലിപ്പിന്റെ പേര്‌ 2013-ല്‍ പരിഗണനയ്‌ക്ക്‌ നല്‍കിയിരുന്നു. കേരളരാഷ്ട്രീയത്തിലെ ജനതാദളിന്റെ പ്രവര്‍ത്തകനാണ്‌. നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച്‌ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഡോ.ഫിലിപ്പ്‌ ജോര്‍ജിന്‌ ബിസിനല്‍ സെമിനാര്‍ ചരിത്രതാളുകളില്‍ സ്ഥാനം പിടിപ്പിക്കുന്ന ഒന്നാക്കാനാവുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.