Breaking News

Trending right now:
Description
 
Aug 10, 2017

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ബോണസ്‌ 4000 രൂപ

image സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ്‌ 4000 രൂപയായി വര്‍ധിപ്പിച്ചു. നേരത്തെയിത്‌ 3500 രൂപയായിരുന്നു. മന്ത്രിസഭയോഗമാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. ബോണസിന്‌ അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്കു നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്നു 2,750 രൂപയാക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും. ബോണസ്‌ ലഭിക്കുന്നതിനുള്ള ശമ്പളപരിധി പുതുക്കിയ സ്‌കെയിലില്‍ 22,000 രൂപയില്‍നിന്ന്‌ 24,000 രൂപയായും പഴയ സ്‌കെയിലില്‍ 21,000 രൂപയില്‍നിന്ന്‌ 23,000 രൂപയായും കൂട്ടി. 1000 രൂപയ്‌ക്കും 1200നുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക്‌ ഈവര്‍ഷം 100 രൂപ അധികം നല്‍കും. എക്‌സ്‌ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക്‌ ഉത്സവബത്ത അനുവദിച്ചിരുന്നില്ല. ഓണം അഡ്വാന്‍സായി ജീവനക്കാര്‍ക്ക്‌ 15,000 രൂപയും അനുവദിച്ചിട്ടുണ്ട്‌.