Breaking News

Trending right now:
Description
 
Aug 09, 2017

ഡിവൈഎഫ്‌ഐ നേതാവിന്റെ തലയില്‍ എസ്‌ഐയുടെ തൊപ്പി; മൂന്നു പൊലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

image ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കോട്ടയത്ത്‌ അറസ്‌റ്റിലായ ഡിവൈഎഫ്‌ഐ കുമരകം മേഖലാ സെക്രട്ടറി മിഥുന്‍ പൊലീസ്‌ സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പി തലയില്‍വച്ചു സെല്‍ഫിയെടുത്ത സംഭവത്തില്‍ ജില്ലാ പൊലീസ്‌ മേധാവി എന്‍.രാമചന്ദ്രന്‍ ശക്തമായ നടപടി സ്വീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ്‌ എസ്‌ഐ എം.കെ.അനില്‍കുമാര്‍, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ വിനോദ്‌, ജയചന്ദ്രന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവം വിവാദമായതോടെ മിഥുനെ പാര്‍ട്ടിയും സസ്‌പെന്‍ഡ്‌ ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. മിഥുനെ കസ്‌റ്റഡിയിലെടുക്കുമ്പോള്‍ ഫോണ്‍ കൈവശമില്ലായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സന്ദര്‍ശനത്തിന്‌ എത്തിയ സുഹൃത്തുക്കളാണ്‌ ഫോണ്‍ നല്‍കിയതെന്നാണ്‌ പൊലീസ്‌ നിഗമനം. ആ വഴിക്കും അന്വേഷണം ശക്തമാക്കി.