Breaking News

Trending right now:
Description
 
Aug 09, 2017

പള്‍സര്‍ സുനിക്കു ജാമ്യം; ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി നീട്ടി

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക്‌ (സുനില്‍കുമാര്‍) കോടതി ജാമ്യം അനുവദിച്ചു. മറ്റു പ്രതികളായ വിജേഷ്‌, വിഷ്‌ണു, മേസ്‌തിരി സുനി എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. കാക്കനാട്‌ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ സുനില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുവെന്ന കേസിലാണ്‌ സുനിക്ക്‌ ജാമ്യം അനുവദിച്ചത്‌. വേറെയും കേസുകള്‍ നിലവിലുള്ളതിനാല്‍ സുനിക്ക്‌ ജയിലില്‍ തുടരേണ്ടിവരും. ഇതിനിടെ കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി അങ്കമാലി കോടതി 27വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ റിമാന്‍ഡ്‌ 14 ദിവസത്തേക്കുകൂടി നീട്ടിയത്‌. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതിനിടെ കേസിലെ മാഡം പ്രധാനകണ്ണിയാണെന്നും ഇതൊരു കെട്ടുകഥയല്ലെന്നും കോടതിയിലെത്തിയ പള്‍സര്‍സുനി ആവര്‍ത്തിച്ചു. കേസില്‍ അകപ്പെട്ട വിഐപി ഇക്കാര്യങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞില്ലെങ്കില്‍ 16നുശേഷം താന്‍ എല്ലാം തുറന്നുപറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്തമാക്കി.