Breaking News

Trending right now:
Description
 
Aug 09, 2017

പൊലീസ്‌ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു; എസ്‌ഐയ്‌ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി

image കോട്ടയം അയര്‍ക്കുന്നത്ത്‌ പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ മറിഞ്ഞ്‌ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊങ്ങാണ്ടൂര്‍ ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന വര്‍ക്‌ ഷോപ്പ്‌ ജീവനക്കാരന്‍ മോഹന്‍ദാസ്‌ (പ്രേംകുമാര്‍-48) മരിച്ചു. കഴിഞ്ഞദിവസം വാഹനപരിശോധനയ്‌ക്കിടെ പൊലീസ്‌ കൈകാണിച്ചിട്ടും സ്‌കൂട്ടര്‍ നിര്‍ത്താതെ മോഹന്‍ദാസ്‌ പായുകയായിരുന്നു. പിന്നാലെ എത്തിയ പൊലീസ്‌ വാഹനം സ്‌കൂട്ടറിനെ മറികടന്നു നിര്‍ത്തിയപ്പോഴാണ്‌ അപകടം ഉണ്ടായതെന്നാണ്‌ മോഹന്‍ദാസിന്റെ ബന്ധുക്കളുടെ പരാതി. സ്‌കൂട്ടറില്‍ ജീപ്പ്‌ ഇടിച്ചതിനെ തുടര്‍ന്ന്‌ സ്‌കൂട്ടര്‍ മറിഞ്ഞു. വീഴ്‌ചയില്‍ തലയ്‌ക്കു പരുക്കേറ്റ മോഹന്‍ദാസ്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌. സംഭവത്തില്‍ എസ്‌ഐ അനില്‍കുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന്‌ ജില്ലാ പൊലീസ്‌ മേധാവി നിര്‍ദേശം നല്‍കി.