Breaking News

Trending right now:
Description
 
Aug 07, 2017

്‌മഅദനിക്ക്‌ നെടുമ്പാശേരിയില്‍ വന്‍ സ്വീകരണം

image ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവു അനുവദിച്ചതിനെ തുടര്‍ന്ന്‌ ബംഗളൂരിലെ ജെയിലില്‍നിന്നു കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയ്‌ക്ക്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ അനുയായികള്‍ വന്‍ സ്വീകരണം നല്‍കി. എയര്‍ ഏഷ്യാ വിമാനത്തിലാണ്‌ നെടുമ്പാശേരിയില്‍ എത്തിയത്‌. വിമാനത്താവളത്തിനു പുറത്തെത്തിയ മഅദനിയെ നൂറുകണക്കിന്‌ അനുയായികള്‍ കൊടികള്‍വീശിയും മഅദനിയുടെ ചിത്രം ഉയര്‍ത്തി മുദ്രാവാക്യം വിളികളോടെയാണ്‌ എതിരേറ്റത്‌. കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. മൂന്നുവര്‍ഷമായി മഅദനി ജാമ്യ്‌ത്തിലാണെങ്കിലും കര്‍ണാടക സംസ്ഥാനം വിട്ടുപോകാന്‍ അനുമതിയില്ലായിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണുന്നതിനും സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്‌ കേരളത്തിലെത്തിയത്‌. ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ജന്മനാട്ടിലെത്തിയ അദ്ദേഹം ബംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞു. 16 അംഗ സായുധ പൊലീസ്‌ സംഘമാണ്‌ ബംഗളൂരില്‍നിന്നു മഅദനിയുടെ സുരക്ഷയ്‌ക്ക്‌ എത്തിയിട്ടുള്ളത്‌.